കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്കേസ് കവര്‍ച്ചയ്ക്കിടെ നഷ്ടപ്പെട്ടതായി...
മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. വളരെ നാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയാണ് പൊലീസ് സമരനേതാക്കളായ...
ദില്ലി: മുത്തലാഖ് വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് വിഷയം യാതൊരു കാരണവശാലും രാഷ്ട്രീയമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയമല്ല മറിച്ച് ഇതിന് പരിഹാരം കാണാന്‍ മുസ്ലിം സമൂഹം മുന്നോട്ടുവരണമെന്നും മോദി പറഞ്ഞു. ദില്ലിയില്‍...
തിരുവനന്തപുരം: ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്ന മറുനാടന്‍ മലയാളിയും വെടികെട്ട് ബാറ്റസ്മാനുമായ റോബിന് ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമില്‍ കളിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ താരവുമായി ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ട്. ഉത്തപ്പ കേരളത്തിനു വേണ്ടി കളിക്കാന്‍ സാധ്യത ഏറെയാണെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പിന്റെ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്ന് തുറന്നു സമ്മതിച്ചാണ് കേജ്രിവാള് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ സ്വയം...
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആസ്പത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പ് കിരീടം മിസോറം തിരിച്ചുപിടിച്ചു. ഇന്നലെ വൈകീട്ട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തിയാണ് മിസോറം കിരിടം നേടിയത്. 90 ാം മിനുട്ടില്‍...
കെ.പി ജലീല്‍ ഭക്തകവി പൂന്താനത്തിന്റെ കാവ്യശകലത്തോടാണ് തമിഴകത്തിനിപ്പോള്‍ പഥ്യം. ‘രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്, മാളികമുകളേറിയ മന്നന്റെ മാറില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്.’ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒരു സംസ്ഥാനത്തിന്റെയും ഭരണകൂടത്തിന്റെയും സ്റ്റിയറിങ്...
പശ്ചിമേഷ്യക്കൊപ്പം വടക്കുകിഴക്കേഷ്യയിലും യുദ്ധത്തിന്റെ ഇരുള്‍മേഘങ്ങള്‍ ഇരമ്പുകയാണിപ്പോള്‍. ഉപപ്രധാനമന്ത്രിയെ പൊതുയോഗത്തില്‍ ഉറങ്ങിപ്പോയതിന് വെടിവെച്ചുകൊന്ന കമ്യൂണിസ്റ്റു രാഷ്ട്രമായ ഉത്തരകൊറിയ, അണുബോംബ് നിര്‍മിക്കുകയും പരീക്ഷിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് യുദ്ധത്തിനുള്ള ഒരുക്കൂട്ടലുകള്‍ നടക്കുന്നത്. ദക്ഷിണ കൊറിയയുമായി അമേരിക്കക്കുള്ള ബന്ധം,...
മൂന്നാര്‍: കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം മണി സത്യ പ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും. എം.എം മണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാത്ത പക്ഷം മുഖ്യ മന്ത്രി പിണറായി വിജയനെതിരെ കേരളത്തിലെ സത്രീ സമൂഹം ശക്തമായി...