കൊച്ചി: എറണാകുളത്ത് നടിയെ അക്രമിച്ച സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് പ്രതികള്‍ക്ക് പിന്നാലെത്തന്നെയുണ്ട്, സ്ത്രീകള്‍ക്ക് നേരെയുള്ള ഒരാക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി...
ചെന്നൈ: തമിഴ്നാട്ടിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ടുള്ള നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഡി.എം.കെ എം.എല്‍.എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന് പറഞ്ഞു. മൂന്നുമണിക്ക് ചേരുന്ന സഭയിലേക്ക് രണ്ടുമണിക്ക് തന്നെ എം.എല്‍.എമാര്‍ എത്തിയെങ്കിലും പോലീസ്...
കാസര്‍കോഡ്: എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് നുള്ളിപ്പാടിയിലെ മുഹമ്മദ് അഫ്സല്(25)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായനായര്‍ മൂലക്കടുത്ത് പാണലത്തായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന...
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയരംഗങ്ങള്‍. സ്പീക്കര്‍ പി. ധനപാലിനെ ഘരാവോ ചെയ്ത ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ ഇരിപിടത്തില് കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയാ ടിവി പുറത്തുവിട്ട വീഡിയോ കാണാം…. https://www.youtube.com/watch?v=f8Yim23z5Yg
കമലിന്റെ ആമിയില്‍ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഞ്ജു ആമിയായി എത്തുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു. മഞ്ജുവിനെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്തുകയും ആമിയില്‍ നിന്ന് പിന്മാറണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാദങ്ങള്‍ കൊഴുത്തപ്പോള്‍ മഞ്ജു...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വിശ്വാസ വോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന് സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണ്ണയിച്ചത്. 122 വോട്ടാണ് പളനിസ്വാമിക്ക് ലഭിച്ചത്. പനീര്‍ശെല്‍വം ക്യാമ്പിലെ 11 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ട്...
ലക്നോ: വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന് വീണ്ടും വിവാദത്തില്‍. മുസ്ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്‍ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്. യു.പിയിലെ കാനൗജില്‍...
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്‍ ആരംഭിച്ചു. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു മുതല്‍ പ്രക്ഷുബ്ധമായ...
വാഷിങ്ടണ്‍: മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ്, സിബിസി, സിഎന്‍എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല. എന്നാല്‍ അവര്‍...
കൊച്ചി: കാര്‍ യാത്രക്കിടെ യുവനടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ഷൂട്ടിങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതു മണിക്ക് അത്താണിയിലാണ് സംഭവം. മൂന്നു പേര് നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു....