പെഗാസസ് വിഷയത്തില്‍ ഒളിച്ചുകളിക്കുന്ന കേന്ദ്രത്തിന്റെ വാദങ്ങളില്‍ ഒന്നുപോലും കോടതി മുഖവിലക്കെടുത്തില്ല. രാജ്യസുരക്ഷയുടെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ എന്ത് നെറികേടും ചെയ്യാമെന്ന കേന്ദ്ര നിലപാടിനെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് പൊളിച്ചടുക്കിയിരിക്കുന്നു.
അന്ത്യപ്രവാചകര് (സ) വൃത്തിയുടെ കാര്യത്തില്‍ പുലര്‍ത്തിയ പ്രത്യേക താല്പര്യം ശ്രദ്ധേയമാണ്. ജലം അപൂര്‍വ വസ്തുവായി തോന്നുന്ന, വരണ്ട മരുഭൂമിയില്‍ ജീവിച്ചുപോന്ന അറബികള്‍ക്ക് വെള്ളം കൊണ്ടുള്ള ശുചിത്വത്തിന്റെ വിവിധ മുറകള്‍ പഠിപ്പിക്കുമ്പോള്‍ അതൊരു പുതിയ സംസ്കാരത്തിന്റെ ബാലപാഠം...
അണക്കെട്ടിലെ വെള്ളം കുറച്ചുനിര്‍ത്തുന്നതിനും പുതിയ ഡാം പണിയുന്നതിനുമുള്ള സത്വര നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്.
അതി ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി വരുത്തിവെക്കുക. 1,530 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തെക്ക് വടക്കായി കേരളത്തെ ഈ പദ്ധതി രണ്ടായി വെട്ടിമുറിക്കുകയാണ് ചെയ്യുക.
കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്സോ കേസുകളില്‍ രാജ്യത്തുതന്നെ പതിമൂന്നാം സ്ഥാനത്ത് നില്ക്കുന്നു കേരളം. ആക്രമിക്കപ്പെട്ട സ്ത്രീകളുടെ കണക്കെടുത്താല്‍ രാജ്യത്ത് പന്ത്രണ്ടാം സ്ഥാനത്താണ്.
കേരളത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരിക്കുന്നതെങ്കിലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു
മുഹമ്മദ് ഷമിയോട് പാക്കിസ്താനില്‍ പോകാനാണ് ചില സൈബര്‍ പോരാളികള്‍ ആക്രോശിക്കുന്നത്. ഇന്ത്യ പാക്കിസ്താനോട് ക്രിക്കറ്റ് മല്‍സരത്തില്‍ തോറ്റുപോയി എന്നതാണ് കാരണം. മറ്റ് കായിക താരങ്ങളോടൊന്നുമില്ലാത്ത ഈ ആവശ്യം എന്തുകൊണ്ടാണ് ഷമിയോട് ചിലര്‍ ഉയര്‍ത്തുന്നത് എന്നിടത്താണ് വിഷയം....
കോടിക്കണക്കിന് രൂപയുടെ പദ്ധതിയില്‍ സര്‍ക്കാറും സി.പി.എമ്മും തീവെട്ടിക്കൊള്ളയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് വ്യക്തം.
കേവലം ഒരുവ്യക്തി-സി.പി.എം പ്രാദേശിക നേതാവ്-വിചാരിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെയാകെ കൈക്കുമ്പിളിലൊതുക്കാമെന്നതിന് ചരിത്രോദാഹരണമാണ് അനുപമ സംഭവം
നേതൃസ്ഥാനങ്ങളിലും ഭരണത്തിലുമെല്ലാം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വീരവാദം മുഴക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുതിരകയറുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്കകത്താണ് ഇതൊക്കെയും നടക്കുന്നത്.