world
‘പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി’ -വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ തീരുമാനമാകുകയും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി അമേരിക്കയില്‍നിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത് ഇപ്പോള്‍ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് പരസ്പരം സംസാരിച്ചതായി കരുതുന്നു. ഈ വിവരങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡറാണ് നല്‍കിയത്. ഇപ്പോള്‍ ഇത് ഒരു പതിവായിട്ടുണ്ട്. പ്രസിഡന്റ് ട്രംപില്‍ നിന്നോ അദ്ദേഹം നിയമിച്ചവരില്‍ നിന്നോ മാത്രമേ ഇന്ത്യാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയൂ -അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.
News
ഗസ്സയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന് ഇസ്രാഈലിന്റെ വിലക്ക്
ഫെബ്രുവരി 28-നകം ഒഴിഞ്ഞുപോകാന്‍ ഉത്തരവ്
തെല്‍അവിവ്: ഗസ്സയില്‍ സന്നദ്ധ സേവനം നടത്തുന്ന അന്താരാഷ്ട്ര വൈദ്യസഹായ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (MSF) പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഇസ്രാഈല്‍. ഫെബ്രുവരി 28-നകം ഗസ്സയില്‍ നിന്നും ഒഴിഞ്ഞുപോകാനാണ് ഇസ്രാഈല്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്ന മാനുഷിക സഹായ സംഘടനകളുടെ മേല്‍നോട്ടം വഹിക്കുന്ന ഇസ്രാഈലിന്റെ പ്രവാസികാര്യ മന്ത്രാലയത്തിന്റേതാണ് ഈ നടപടി. സംഘടനയിലെ ജീവനക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചില്ല എന്നതാണ് ഇസ്രാഇtuല്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, മതിയായ സുരക്ഷാ ഉറപ്പുകളില്ലാതെ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറുന്നത് തങ്ങളുടെ പ്രവര്‍ത്തകരെ അപകടത്തിലാക്കുമെന്ന് MSF വ്യക്തമാക്കി.
ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കല്‍ ചാരിറ്റി സംഘടനകളിലൊന്നായ MSF-ന് വിലക്കേര്‍പ്പെടുത്തുന്നതോടെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും അഭാവം മൂലം കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകും.
News
16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്ട്രേലിയയില്‍ 4,15,000 അക്കൗണ്ടുകള്‍ പൂട്ടി സ്നാപ്ചാറ്റ്
കുട്ടികള്‍ പ്രായപരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളെ മറികടക്കുന്നതായി കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കാന്‍ബെറ: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ നിയമത്തെത്തുടര്‍ന്ന്, 4,15,000-ലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് സ്നാപ്ചാറ്റ്. എന്നാല്‍ കുട്ടികള്‍ പ്രായപരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളെ മറികടക്കുന്നതായി കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
2025 ഡിസംബറിലാണ് ഓസ്ട്രേലിയയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 45.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരെ കനത്ത പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം), ടിക് ടോക്ക്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി മൊത്തം 4.7 ദശലക്ഷം അക്കൗണ്ടുകളാണ് ഓസ്ട്രേലിയയില്‍ നീക്കം ചെയ്തത്.
More
‘അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല; ആക്രമണത്തിന് മുതിർന്നാൽ വൻ യുദ്ധത്തിന് വഴിവെക്കും’; ഇറാന്റെ മുന്നറിയിപ്പ്
ഇറാൻ ഒരിക്കലും ആദ്യം ഒരു രാജ്യത്തെ ആക്രമിക്കില്ല. എന്നാൽ ഇറെനെ ആക്രമിക്കുകയാണെങ്കിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന ഖമനയി പറഞ്ഞു
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മേഖലയെയാകെ വിഴുങ്ങുന്ന വൻ യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി.
ഇറാൻ ഒരിക്കലും ആദ്യം ഒരു രാജ്യത്തെ ആക്രമിക്കില്ല. എന്നാൽ ഇറെനെ ആക്രമിക്കുകയാണെങ്കിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന ഖമനയി പറഞ്ഞു. ഖമനേയിയുടെ ഭീഷണിക്ക് അമേരിക്ക വഴങ്ങില്ലെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കപ്പൽ പടയാണ് ഇറാൻ തീരത്ത് ഉള്ളത്. കരാറിന് ഇറാൻ തയാറായില്ലെങ്കിൽ ഖമനയി പറഞ്ഞത് തെറ്റാണോ ശരിയാണോയെന്ന് ലോകം നേരിട്ട് കാണട്ടെയെന്ന് ട്രംപ് പറഞ്ഞു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ യൂറോപ്യൻ യൂണിയൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനും ഖമനയി മറുപടി നൽകി. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളെ ഇറാൻ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കെ, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം നടക്കും. ലൈവ് ഫയർ ഡ്രിൽ നടത്തുന്നതിനാൽ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
-
News2 days agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala2 days agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala2 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
News2 days agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
india2 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News2 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News2 days agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
-
News2 days ago
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
