ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവ് പാര്‍ട്ടിയില്‍ തുടരുമെന്നും എസ്.പിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണ്. അതുകൊണ്ടു തന്നെ...
അനധികൃത മീന്‍പിടിത്തം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ തായ്ലന്റ് ഗവര്‍മെന്റ് ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ മുക്കി. പിടികൂടിയ 48 വള്ളങ്ങളിലെ അവസാന എട്ട് ബോട്ടുകളാണ് കഴിഞ്ഞ ദിവസം കടലിലാഴ്ത്തിയത്. രാജ്യത്ത് അനധികൃത മത്സ്യബന്ധനങ്ങള്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ വര്‍ഷം...
ദുബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ വിവിധ വാഗ്ദാനങ്ങളുമായി കള്ളപ്പണം വെളുപ്പിക്കാന്‍ വിവിധ സംഘങ്ങള്‍ രംഗത്ത്. 2500 യുഎഇ ദിര്‍ഹത്തിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ വരെ നല്‍കാം എന്നാണ് ഇടപാടുകാരുടെ വഗ്ദാനങ്ങള്‍. കണക്കില്‍ പെടാത്ത...
കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്ന്നുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സുപ്രീംകോടതിക്കു സമാനമായ മാനദണ്ഡങ്ങള്‍ ഹൈക്കോടതിയിലും ഏര്‍പ്പെടുത്തിയത്. അക്രഡിറ്റേഷന് ലഭിക്കുന്നതിന് ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നിയമ ബിരുദമോ വേണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സമരം. രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് സമരം നടത്തുന്നത്. മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ്...
ന്യൂഡല്‍ഹി: ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കും. സുഷമ ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. ‘വൃക്കരോഗത്തെത്തുടര്‍ന്ന് ഞാന്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡയലാസിസിന് വിധേയയായി...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന് വിരാട് കോഹ്ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ് ഇന്ത്യ. അശ്വിന്...
ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ ആയിരത്തിന്റെ നോട്ടുകള്‍...