തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു. വഞ്ചിയൂരിലാണ് സംഭവം. ബി.ജെ.പി പ്രവര്ത്തകന് ശ്യാമിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ദിനിത്താണ് ശ്യാമിനെ കുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്ത്. പ്രതിപക്ഷമാകെ ഒറ്റക്കെട്ടായി വദ്രക്കൊപ്പമുണ്ടാകുമെന്നും ഇത് ബി.ജെ.പി തെരഞ്ഞെടുപ്പ് മുന്നില്‍...
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിയങ്ക...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാലു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമര്‍ശത്തിനാണ് നോട്ടീസ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്കിയ...
സമാധാനത്തിന് നല്കുന്ന നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രളയകാലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ...
വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 219 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ പത്ത്...
ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം. ഇന്ന് വാദിക്കാന്‍ അനുവദിക്കാന്‍ ആകാത്തവര്‍ക്കാണ് എഴുതി നല്കാന്...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന പരാതികള്‍ ലോകായുക്തയില്‍. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്കി. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം....
ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മെന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം. കരാര്‍ നിയമനമാണ്. ഭാവിയില്‍ സ്ഥിരപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് നാല്. ശമ്പളം: 21,700- 69,100...