യാത്രക്കാരനായ അങ്കിത് ധവാനെ എയര്‍ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദര്‍ സെജ്വാള്‍ ആക്രമിച്ചു എന്നാണ് പരാതി.
പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണമാണെങ്കിലും ജ്വല്ലറിയുടമയായ ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണ്ണമാണെന്നത് അടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.
ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കും ശ്യാമളയെ ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നുന്നതിനും കാരണക്കാരന്‍ ശ്രീനി സര് ആണ്.
മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സ്ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..
ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്‍വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന് മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും
സംസ്കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.