കണ്ണൂര്‍: മന്ത്രി ഇപി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതോടെ മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളായി ജയരാജന്. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജയരാജനെ കൂടാതെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്....
റിമാന്‍ഡില്‍ കഴിയുന്ന ഹാരിസുമായി ബന്ധമുണ്ടായിരുന്ന നിരവധിപേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. സീരിയല്‍ നടിയെയും ഹാരിസിന്റെ മാതാപിതാക്കളെയും തെളിവുകള്‍ ശേഖരിച്ചശേഷം വീണ്ടും ചോദ്യംചെയ്യും. മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പൂര്‍ണമായ പോസ്റ്റ്മോര്‍ട്ടം...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റുകളും യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വാങ്ങി വിതരണം ചെയ്തത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം. പ്രോട്ടോകോള്‍ ലംഘനം നടത്തിയ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: തിരുവനന്തപുരം ഉദിയന്‍കുളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ചെങ്കല്‍ പഞ്ചായത്തിലെ...
പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ...
ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയാണ്. നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 1993ലെ ആര്.എസ്.എസ് -സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ലൗജിയുടെ ദേഹമാസകലം വെട്ടേറ്റു. ഇത്...
രാവിലെതന്നെ സ്റ്റേ അപേക്ഷ നല്‍കാനാണ് ശ്രമം. അപേക്ഷ ഹൈകോടതി അംഗീകരിച്ചാല്‍ പ്രതികള്‍ക്ക് ജയിലില്‍നിന്ന് ഇറങ്ങാനാവില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഉച്ചക്കാണ് ഇവര്‍ ജയില്മോചിതരാകേണ്ടിയിരുന്നത്.
കോവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളുടെ വീട്ടിലെ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത് രണ്ടു ദിവസത്തിനു ശേഷമാണ് അതേവീട്ടിലെ കിണറ്റില്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യലഹരിയില്‍ ഷാജി കിണറ്റില്‍ വീണു മരിച്ചതാകാമെന്നാണ് പൊലീസിന്റെ അനുമാനം.
വഴിപാടും പ്രസാദവും കൈമാറാനെന്ന വ്യാജേന വഴിപാട് പുരയിലേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടി ഒച്ചവച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.
റംസിയും ലക്ഷ്മിയും തമ്മില്‍ നടന്ന ഫോണ്‍ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്.