ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്നൂര്‍ മേഖലയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു സംഭവിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കോട്ടയം: കെവിന് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിനെച്ചൊല്ലി പൊലീസ് സേനയില്‍ തര്‍ക്കം മുറുകുന്നു. കീഴുദ്യോഗസ്ഥര്‍ തന്നെ യഥാ സമയം വിവരം അറിയിച്ചില്ലന്ന് മുന്‍ എസ് പി മുഹമ്മദ് റഫീഖ് തുറന്നു പറയുമ്പോള്‍...
ജറൂസലം: കണ്ണില്ലാത്ത ഇസ്രാഈല്‍ ക്രൂരതക്കിരയായി ഫലസ്തീന് നഴ്സും. ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തിയ നഴ്സിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. റസാന് അല്‍ നജ്ജാര്‍ എന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിര്‍ത്തിയിലെ...
കോഴിക്കോട്: നിപ്പ വൈറസ് വന്നത് പഴംതീനി വവ്വാല് വഴിയല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബിലേക്കയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. പേരാമ്പ്ര ചങ്ങരോത്തുള്ള ജാനകിക്കാട്ടില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധനക്കയച്ചത്. വവ്വാലുകളുടെ...
നിപ്പ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബിയില്‍ നിന്നെത്തിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് 1.75 കോടി വിലമതിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ഇന്നലെ രാത്രിയില്‍ എത്തിച്ചത്. പിപിഇ കിറ്റ്, എന്‍95 മാസ്കുകള്‍, ബോഡി ബാഗുകള്‍,...
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ നേരിടാന്‍ കോണ്‍ഗ്രസ്സും ആം ആദ്മിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജയറാം രമേശും അജയ്മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍...
ജമ്മുകശ്മീരില്‍ സി.ആര്.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമ്മദാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഗുരുതര പരിക്കുകളോടെ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയോടെ അഹമ്മദ് മരിക്കുകയായിരുന്നു. കശ്മീരിലെ...
ഇടപ്പളളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്നെന്ന് സൂചന. മൂന്ന് ആണ്‍ക്കുട്ടികളുള്ള ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെതുടര്‍ന്നുണ്ടായ പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വടക്കാഞ്ചേരി സ്വദേസി ബിറ്റോയെയും ഭാര്യയെയും പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍...
ആര്.എസ്.എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആനന്ദബസാര്‍ പത്രികയക്കു നല്കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം. എനിക്കെന്താണോ പറയാനുള്ളത്, അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക്...
പശ്ചിമ ബംഗാളിലെ പരുലിയയില്‍ 32 കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ദബാ ഗ്രാമത്തിലാണ് സംഭവം. ദുലാല്‍ കുമാര്‍ എന്നയാളാണ് മരണപ്പെട്ടത്. ഇദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകനാണ്. ഇലക്ട്രിക് ടവറിന് മുകളില്‍ തൂങ്ങിയ നിലയിലായിരുന്നു...