തിരുവനന്തപുരം: കശാപ്പ് നിരോധന വിവാദം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മാധ്യമങ്ങള്‍ കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് കുമ്മനം...
തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജര്‍മ്മനിയിലെ ഹിറ്റ്ലറുടെ നാസിസം പ്രത്യയശാസ്ത്രപരമായി അംഗീകരിച്ചവരാണ് ആര്.എസ്.എസുകാര്‍. അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ ആര്.എസ്.എസ്സുകാര്‍ തയ്യാറെടുക്കുകയാണെന്ന് പിണറായി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍...
ലക്നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം ശനിയാഴ്ച സന്ദര്‍ശനം...
തിരുവനന്തപുരം: കശാപ്പുനിരോധനം തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നേരത്തെ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. കശാപ്പു നിരോധനം കേന്ദ്രത്തിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ഇത് മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള...
നാറ്റോ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മൊന്റേനെഗ്രോ പ്രധാനമന്ത്രി ഡസ്കോ മാര്കോവികിനെ തള്ളിമാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗത്തിനുശേഷം വിവിധ രാഷ്ട്രത്തലവന്മാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. ക്യാമറക്കണ്ണുകളിലൂടെ ഇത് വ്യക്തമാവുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപിന്റെ ഈ പ്രവൃത്തി...
തിരുവനന്തപുരം: ആര്.എസ്.എസിന്റെ ‘ചൗക്കീദാര്‍’ (ഒളിപ്പോരാളി) മാത്രമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരന്ദ്രമോദി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയ ധ്രൂവികരണത്തിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ചാണ് മോദി അധികാരത്തിലേറിയത്. മൂന്നു വര്‍ഷത്തെ ഭരണം...
തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ച കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ ഉപയോഗപ്പെടുത്താന്‍...
കൊച്ചി: തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്ന് കൊണ്ടുപോകാന്‍ വന്ന പോലീസിനോട് മതംമാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ച ഹാദിയ. കഴിഞ്ഞ ദിവസം ഹാദിയ-ഷഫീന് ദമ്പതികളുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ വീട്ടിലേക്ക് എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു....
തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ചു കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഭരണഘടനാ വിരുദ്ധമായ നീക്കമാണിത്. ഭക്ഷ്യ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ അറക്കുന്നത് പൂര്‍ണമായും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. പശു, കാള, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കന്നുകാലികളുടെ വില്പനക്കും കേന്ദ്രം...