കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സ്നേഹസമ്മാനം. തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ബാഴ്സലോണയുടെ ജഴ്സിയാണ് മെസ്സി മമതക്ക് സമ്മാനിച്ചത്. പ്രിയ സുഹൃത്ത് ദീദിക്ക് ആശംസകള്‍ (Best wishes for...
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന തിയ്യതി നിശ്ചയിച്ചത്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്....
മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടീരി ഓടക്കയം വീട്ടിക്കുണ്ട് മലയില്‍ ഉരുള്‍പ്പൊട്ടല്‍. വെറ്റിലപ്പാറ ബ്രിക്സ് ആന്റ് മെറ്റല്സിനടുത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഴയും കാറ്റും ശക്തമായതിനെത്തുടര്‍ന്ന് ആളുകളെ നേരത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള...
അട്ടപ്പാടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയില്‍. അട്ടപ്പാടിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിയാണ്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഡാനിഷിന്റെ പേരുണ്ട്.
താനൂര്‍: മലപ്പുറം താനൂരില്‍ യുവാവ് വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. പൗറകത്ത് കമ്മുവിന്റെ മകന് സവാദിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗജത്താണ് അറസ്റ്റിലായത്. സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം....
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. ഭര്‍ത്താവിന്റേയും കുട്ടിയുടെയും മരണവിവരം ഇതുവരെ ലക്ഷ്മിയെ...
തിരുവനന്തപുരം: കേരളത്തിലെത്തിയ റോഹിന്‍ഗ്യന്‍ കുടുംബത്തെ ഹൈദരാബാദിലേക്ക് തിരിച്ചയച്ചു. വിഴിഞ്ഞത്തെത്തിയ അഞ്ചംഗ കുടുംബത്തെയാണ് പ്രത്യേക പൊലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് എത്തിച്ചത്. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത റോഹിന്‍ഗ്യന്‍ കുടുംബത്തെ ഉന്നത പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു....
താമരശ്ശേരി: കോഴിക്കോട് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ സഹോദരന് അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. ഇന്നു പുലര്‍ച്ചെ 3.15ന് താമരശ്ശേരി ചുങ്കം ജംഗ്ഷനിലായിരുന്നു അപകടം....
ന്യൂഡൽഹി: ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ന്യൂ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ ഒരുക്കിയ വിരുന്നിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ജംഷഡ്പൂരിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. എംജിഎം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നിലഗുരുതരമാണ്. കാമുകനും...