അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറും ഗവര്‍ണര്‍ തഥാഗത റോയിയും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിപ്പിച്ച സംഭവമാണ്...
അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ കെട്ടടങ്ങും മുമ്പെ ഗുജറാത്തില്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദന. മന്ത്രിസഭയില്‍ തന്റെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഫിഷറീസ് മന്ത്രിയായ പര്‍ഷോത്തം സോളങ്കിയാണ്...
സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിക്ക് എഴുത്തുകാരി കെ.ആര് മീരയുടെ പിന്തുണ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഒരു സംഘടന രൂപീകരിക്കാമെന്നും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറ്റാരെയും ആവശ്യമില്ലെന്നും തെളിയിച്ച സംഘടനയാണ വുമണ്‍ ഇന്‍ സിനിമ കളക്ടീവെന്ന് കെ.ആര് മീര...
വാഷിങ്ടണ്‍: പാകിസ്താനെതിരെ കടുത്ത നിലപാടുമായി വീണ്ടും അമേരിക്ക. തീവ്രവാദികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പാകിസ്താനുള്ള എല്ലാ സഹായവും അവസാനിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി നിക്കി ഹാലെ. രണ്ടു തോണിയില്‍ കാലുവെച്ചായിരുന്നു പാകിസ്താന് നിലപാടുകളെടുത്തിരുന്നത്. അമേരിക്കയോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴും...
അമേരിക്കയ്ക്കെതിരെ ആണവായുധഭീഷണി മുഴക്കിയ ഉത്തരകൊറിയയ്ക്ക് അതേനാണയത്തില്‍ മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ടെന്നും അത് ഉത്തര കൊറിയയുടേതിനാക്കാള്‍ വലതും കൂടുതല്‍ ശക്തവുമാണെന്നുമാണ് ട്രംപിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം...
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വാധീനത്തിലും മറ്റും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്. കേന്ദ്ര...
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് ശേഖരണം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച ഇലക്ട്രല്‍ ബോണ്ട് സമ്പ്രദായത്തിന്റെ വിജ്ഞാപനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലോക്സഭയെ അറിയിച്ചത്....
ന്യൂഡല്‍ഹി: ഗുജറാത്തിലെ വട്ഗാമില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഉന സമരനേതാവ് ജിഗ്നേഷ് മേവാനി എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനുവരി ഒമ്പതിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. സാമൂഹ്യനീതിക്കായി യുവജനമുന്നേറ്റം എന്ന പേരിലാണ് റാലി സംഘടിപ്പിക്കുന്നത്. രാജ്യമാകെ...
ന്യുഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നും തീരുമാനം വ്യക്തമാകും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ...
ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഇന്ത്യയില്‍ ദലിതുകള്‍ക്ക് പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍പോലും അവകാശമില്ലെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പുതുവത്സരം ആഘോഷിച്ചതിന്റെ പേരില്‍ തഞ്ചാവൂരില്‍ ദലിതരുടെ വീടുകള്‍ക്കു നേരെ വ്യാപക അക്രമം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതുവത്സരാേഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിന്റെ...