നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ...
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മുസ്്ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) ബില്‍ 2018 (മുത്തലാഖ് ബില്‍) കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വോട്ടിനിട്ടു പാസാക്കി. സെലക്ട് കമ്മിറ്റിക്കു വിടാതെ ഏകപക്ഷീയമായി ബില്‍...
ശ്രീനഗര്‍: നീണ്ട വര്‍ഷത്തിനിടെയിലെ ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. ഡിസംബറില്‍ രാത്രി കാലത്ത് അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ലഡാക്കില്‍ മൈനസ് 17.1 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടു. 1990 ഡിസംബര്‍ 7 നാണ്...
ചിറ്റൂര്‍: സ്കൂളില്‍ നേരം വൈകി എത്തിയ കുട്ടികളെ നഗ്നരാക്കി നിര്‍ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുന്‍ഗാനൂരിലെ ചൈതന്യ ഭാരതി സ്കൂളിലെ മൂന്ന്-നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ നടപ്പാക്കിയത്....
തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വര്‍ഗീയ വനിതാ മതിലിനെതിരെ യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ല ആസ്ഥാനങ്ങളിലും 29ന് ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്...
തിരുവനന്തപുരം: വനിതാമതില്‍ സംഘാടനത്തിനായി യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദമാകുന്നു. എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വ്യാഴാഴ്ച യോഗം ചേരണമെന്ന് നിര്‍ദേശിച്ച് ബുധനാഴ്ചയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എം.പാനല്‍ ജീവനക്കാരേയും സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കെ.എസ്.ആര്.ടി.സിയില്‍ നിന്നും കൂട്ട പിരിച്ചുവിടലിന് വിധേയരായ എം.പാനല്‍ കണ്ടക്ടര്‍മാരുടെ അവസ്ഥ...
സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കായി ഫാറൂഖ് കോളേജ് പി.എം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ലൈബ്രറി അസോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പി.എം. സിവില്‍ സര്‍വീസ് അക്കാദമിയിലെ കോംപറ്റിറ്റീവ് ലേണിങ് ലൈബ്രറി, അബുസബാഹ് ലൈബ്രറി...
ഗേറ്റ് 2019 പരീക്ഷയുടെ സമയക്രമം ഐ.ഐ.ടി. മദ്രാസ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ട്, മൂന്ന്, ഒന്‍പത്, 10 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ജനുവരി നാലിന് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: http://gate.iitm.ac.in/Schedule
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നേരിട്ട തോല്‍വിയില്‍ ഭയമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്. എന്‍.ഡി.എയില്‍ നിന്ന് ഏതാനും കക്ഷികള്‍ പുറത്തുപോയതും തോല്‍വിയും ഉള്‍പ്പെടെ ഒന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് രാംമാധവ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തെ...