ഇതു പ്രകാരം ജമ്മുവിന് 43ഉം കശ്മീരിന് 47ഉം നിയമസഭാ മണ്ഡലങ്ങള്‍ ലഭിക്കും.
ഈദ് ദിനത്തില്‍ പോലും സംഘര്‍ഷത്തിന് കോപ്പു കൂട്ടുന്നു. രാജ്യത്തിന്റെ ജനാധിപത്യ ഘടനക്കു മേല്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാന്‍ ശ്രമിക്കരുത്. തീകൊണ്ട് കളിച്ചാല്‍ ജനങ്ങളില്‍ നിന്ന് ചുട്ട മറുപടി ലഭിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
പള്ളി ഉള്‍പ്പെടെയുളള വഖഫ് സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാന വിഹിതം ഉപയോഗിച്ചാണ് വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. രാജ്യത്തെ എല്ലാ വഖഫ് ബോര്‍ഡുകളിലും മുസ്ലിംകളെ മാത്രമെ ജീവനക്കാരായി നിയമിക്കുന്നുള്ളൂ.
യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയില്‍ കര്‍ശന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയത്.
സി.പി.എം സ്ഥാനാര്‍ഥി സസ്പെന്സില് എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെ കുറിച്ചാണെങ്കില്‍ നിങ്ങള്‍ അങ്ങനെ വാര്‍ത്ത കൊടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
വിജയത്തിന് ഇടങ്കോലിടുന്ന ഒരു ശക്തികളും യു.ഡി.എഫിലില്ലെന്നും അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതമാണെന്നും സുധാകരന് വ്യക്തമാക്കി.
പാലാരിവട്ടത്ത് നിന്നും കാക്കനാടേക്ക് മെട്രോ എക്സ്റ്റന്‍ഷന്‍ കൊണ്ടു വരാന്‍ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നതെന്ന് വിഡി സതീശന് പരിഹസിച്ചു.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലിസിനോട് പറഞ്ഞു.
ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പെരിന്തല്‍മണ്ണക്കടുത്ത് ആക്കപ്പറമ്പിലാണ് സംഭവം നടന്നത്.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജുവിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.