കോടിക്കണക്കിനുവരുന്ന ഒരു ജനത അവരുടെ വിയര്പ്പിനാല് കെട്ടിപ്പൊക്കിയവയെ ഓരോന്നും തവിടുപൊടിയാക്കി തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ഇംഗിതം നടപ്പാക്കുന്ന തിരക്കില്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് അതിന്റെ അടിത്തറ തന്നെയാണെന്ന് മറന്നുപോകരുത്. വിത്തെടുത്ത് കുത്തിയവരെല്ലാം സര്വനാശത്തിലേക്കല്ലാതെ മേല്‍ഗതി പ്രാപിച്ച ചരിത്രമില്ല.
എറണാകുളം എംപി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ പിന്തുണ തേടിയത്.
ലിവറിന് തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കണം. മൂന്ന് പോയിന്റ് ഉറപ്പാക്കണം. ജയിച്ചാല്‍ അവര്‍ക്ക് തല്ക്കാലം ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിറകിലാക്കാം.
പൂരത്തിന് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ രഹസ്യ കുടകളുടെ നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് വസന്തനും കൂട്ടരും. കുടമാറ്റത്തിന്റെ അവസാനം മാത്രം പുറത്തെടുക്കുന്ന പൂരപ്രേമികളെ ആവേശതേരിലേറ്റുന്ന ആ കുടകളുടെ മാജിക് എന്താവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകത്തെങ്ങുമുള്ള പൂരപ്രേമികള്‍.
പഴകിയ മത്സ്യം എത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി.
ഇതേ ടീമുകള്‍ ഇതാ വീണ്ടും മുഖാമുഖം. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തന്നെ. വേദി മാത്രം മാറുന്നു. കീവിന് പകരം പാരിസ്. പക്ഷേ താരനിരയില്‍ കാര്യമായി മാറ്റമില്ല. റയല്‍ സംഘത്തില്‍ റാമോസ് ഇല്ല എന്നതാണ് വലിയ മാറ്റം....
കോഴിക്കോട് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
8,200 മീറ്റര്‍ ഉയരത്തിലെത്തിയ സമയത്താണ് കുഴഞ്ഞു വീണതെന്ന് അദ്ദേഹത്തിന് അകമ്പടി സേവിച്ചിരുന്ന കമ്പനിയുടെ വക്താവായ നിവേഷ് കര്‍കി അറിയിച്ചു.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിജയാണ് 18കാരിയായ മകള്‍ ജ്യോതിയെ കൊലപ്പെടുത്തിയത്.
സി.എ.എയെ എതിര്‍ക്കുന്ന കാര്യത്തില്‍ അസം ജനതക്കിടയില്‍ വേര്‍തിരിവില്ല. ഇക്കാര്യം ബി.ജെ.പി തിരിച്ചറിയണമെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു.