ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടിക്കാഴ്ചയില്‍ കേരളമുന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പൊന്നും ലഭിച്ചില്ല. റേഷന്‍ വിഹിതം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്കുന്നതിലധികമായി...
ന്യൂഡല്‍ഹി: പ്രതിപക്ഷം നല്കിയ അവിശ്വാസപ്രമേയം ലോക്സഭാ ചര്‍ച്ചക്കെടുക്കാനിരിക്കെ എം.പിമാര്‍ക്ക് വിപ്പ് നല്കി ബി.ജെ.പി. എന്‍.ഡി.എ മുന്നണിയിലുള്ള ശിവസേന, അകാലിദള്‍, ലോക് ജനശക്തി പാര്‍ട്ടി, ജെ.ഡി.യു അംഗങ്ങള്‍ക്കാണ് വിപ്പ് നല്‍കിയത്. വെള്ളിയാഴ്ച സഭയില്‍ എന്തായാലും ഉണ്ടാകണമെന്ന് നിര്‍ദേശവും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടഞ്ഞു നില്ക്കുന്ന നടിമാരുടെ സംഘടനാ നേതാക്കളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു.സൂര്യധറിനടുത്ത് ഋഷികേശ്-ഗംഗോത്രി ഹൈവേയില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഋഷികേശിലെ...
മലപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. 100 വയസ്സായിരുന്നു. 11.45ന് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കരപ്പറമ്പിനടുത്ത് കരിഞ്ചാപ്പാടി സ്വദേശിയാണ്. മലബാറിലെ പ്രഥമ മുസ്ലിം വിദ്യാഭ്യാസ...
തൊഴില്‍ തട്ടിപ്പ് കേസില്‍ ബി.ജെ.പി എം.പിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അസ്സമിലെ ബി.ജെ.പി എം.പി ആര്.പി ശര്‍മയുടെ മകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അസം പബ്ലിക് സര്‍വീസ് കമ്മീഷന് 2016ല്‍ നടത്തിയ പരീക്ഷയില്‍...
പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു മരണം വാഷിങ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു പേര് മരിച്ചു. ഇന്ത്യയില്‍ നിന്നുള്ള നിഷ...
റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടിലുണ്ടായത്. രാവിലെ ആറു മണിയോടെ വനമേഖലയിലെ തിമിനാര്‍-പുഷ്നാര് ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിസ്ട്രിക്റ്റ് റിസര്‍വ്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ്(22), വിജയന്, കിരണ്‍(21), ഉണ്ണി (20), ജെറിന് (22) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളൂർ എസ്.യു.ടി റോയൽ ആസ്പത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.