വാഷിങ്ടണ്‍: ലോകത്തിലെ വലിയ ജനാധിപത്യ ശക്തികളില്‍ ഒന്നായ അമേരിക്കയുടെ 45ാമത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക വിധിയെഴുത്ത് ഇന്ന് നടക്കും. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്തുള്ളത്....
ന്യൂഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ ഇന്നലെ നടന്ന ജെഎന്‍യു പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ച് പുരുഷ പൊലീസ് നീക്കം ചെയ്തതില്‍ രാജവ്യാപകമായി പ്രതിഷേധം ഉയരുന്നു. കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റില്‍...
ന്യൂഡല്‍ഹി: യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ബജറ്റ് എയര്‍ലൈന്‍സുകളായ ഗോഎയറും ഇന്‍ഡിഗോയും. ഗോഎയറിന്റെ 11-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കുറഞ്ഞ യാത്രാ നിരക്ക് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചത്. 611 രൂപ നിരക്ക് മുതലാണ് ഗോഎയര്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്....
ബംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ കന്നഡ സിനിമാ താരങ്ങളായ അനിലിനേയും ഉദയിനേയും കാണാതായി. ബംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തിഗുഡി...
തിരുവനന്തപുരം: സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്നും അങ്ങനെ പരസ്യമായി...
ന്യൂഡല്‍ഹി: മീഡിയാറൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോടതികളില്‍ മാധ്യമവിലക്ക് നിലനില്‍ക്കുകയാണ്. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി...
ന്യൂഡല്‍ഹി: വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് മാപ്പു പറയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷണന്റെ നടപടി തെറ്റാണ്....
പാലക്കാട്:നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ വല്ലപ്പുഴ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ശശികലയെ വല്ലപ്പുഴ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്ക്കരിച്ചു. ശശികലയെ അധ്യാപികയായി കാണാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍...
കാസര്‍കോട്: ക്ഷേത്രമുറ്റത്ത് ആര്.എസ്.എസ് റൂട്ട് മര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. കാസര്‍ക്കോട്ടെ മല്ലികാര്‍ജുനെ ക്ഷേത്ര മുറ്റത്താണ് ആര്.എസ്.എസ് അഭ്യാസ പ്രകടനം നടത്തിയത്. ഇവിടെ നടന്ന മാര്‍ച്ചില്‍ ഇരുന്നോറോളം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയാണ് ഇന്നത്തെ വില. 2870 രൂപയാണ് ഗ്രാമിന് വില. നാല് ദിവസമായി 23,120 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില...