നിലവില്‍ 26,605 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
പെണ്‍കുട്ടിയെ വിളപ്പില്‍ശാല ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസെടുത്തിട്ടുണ്ട്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അട്ടപ്പാടിയിലെ ശിശുമരണതെതുടര്ന്ന് പ്രഭുദാസ് പരസ്യമായി ആരോപണം ഉയര്‍ത്തിയിരുന്നു. ശിശുമരണങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അട്ടപ്പാടിയെ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ പ്രധാന വിമര്‍ശനം.
സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അസാധാരണമായാണ് ഇതിന്റെ നടപടികള്‍ നടന്നത് എന്ന് ഇതിന്റെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്.
അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത് ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, ഹൈദരാബാദ്, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ്.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ആകെ 60,508 കേസുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ഡെന്മാര്ക്കാണ്. 26,362 കേസുകളാണ് ഡെന്മാര്ക്കില് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാക്സിന് സ്വീകരിക്കാത്തവരാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ മൂലം ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരുമെന്നും കോറ്റ്സി ഓര്‍മപ്പെടുത്തി.
കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അണിനിരത്തിയ ടീം തന്നെയാണ് കോച്ച് ഇവാന് വുകോമാനോവിച്ച് ഇത്തവണയും പരീക്ഷിച്ചത്.
ഷാനെ ഇടിച്ചിട്ട കാര്‍ ഉപേക്ഷിച്ചതിന് പിന്നാലെ ആംബുലന്‍സില്‍ രക്ഷപ്പെടുകയായിരുന്നു പ്രതികള്‍. കണിച്ചുകുളങ്ങരയില്‍ വെച്ചാണ് ഇവര്‍ കാര്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് കാര്‍ കണ്ടെത്തിയത്.