ഹൈദരാബാദ്: കാരാട്ട് പക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമവായത്തിലൂടെയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ...
ക്വാലാലംപൂര്‍: പ്രമുഖ ഫലസ്തീന് പണ്ഡിതനും ഹമാസ് നേതാവുമായ ഫാദി അല്‍ ബത്ഷ് വെടിയേറ്റ് മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ പുലര്‍ച്ചെ നമസ്കാരത്തിനുവേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നു. ബത്ഷിന്റെ താമസ കേന്ദ്രത്തിന് പുറത്ത്...
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ അഹമ്മദ് ഖാന്. ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍...
തെല്‍അവീവ്: പ്രമുഖ ഹോളിവുഡ് നടിയും ഓസ്കര് ജേതാവുമായ നതാലിയ പോര്‍ട്മാന്‍ ഇസ്രാഈലിലെ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു. ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് നെതാലിയ പോര്‍ട്മാന്‍ ചടങ്ങ് ബഹിഷ്കരിക്കുന്നത്....
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗക്കേസില്‍ വിധി ഉടന്‍. വിധിയുടെ പശ്ചാത്തലത്തില്‍ ജോഡ്പൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശാറാം ബാപ്പു കിടക്കുന്ന ജോഡ്പൂരിലെ ജയിലില്‍ വച്ചു തന്നെ വിധി പ്രഖ്യാപിക്കും. ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ...
ഇന്‍ഡോര്‍: കഴിഞ്ഞദിവസം മധ്യപ്രദേശ് ഇന്‍ഡോറില്‍ നാലുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആക്രമിച്ച് ജനക്കൂട്ടം.മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍ പ്രതിക്ക് സാരമായി...
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാത്സംഗക്കേസുകളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്ത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കേന്ദ്ര തൊഴില്‍...
ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമം...
ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്‍...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടിയായ ശ്രീകല കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍.