വേങ്ങര: സംസ്ഥാനത്ത് ഒക്ടോബര്‍ 13ന് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. ജി.എസ്.ടി, പെട്രോളിയം വിലവര്‍ദ്ധനവ് എന്നിവക്കെതിരായാണ് ഹര്‍ത്താല്‍ നടത്തുന്നത് ചെന്നിത്തല പറഞ്ഞു. രാവിലെ...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷ അറസ്റ്റു ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ നാദിര്‍ഷക്കെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി....
കൊച്ചി: നടന് ദീലിപിന്റെ ഡി.സിനിമാസ് തിയറ്ററിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കറുത്ത കാറിലെത്തിയ സംഘമാണ് ആക്രമണം...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്നു പ്രഖ്യാപിക്കും. റിപ്പോ നിരക്ക് ഉള്‍പ്പെടെ പ്രധാന നിരക്കുകള്‍ കുറക്കില്ലെന്നാണ് വിവരം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍...
ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ചാവേറാക്രമണം യഥാര്‍ത്ഥത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് ശ്രീനഗര്‍ വിമാനത്താവളത്തെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബി.എസ്.എഫ് 182 ബറ്റാലിയന് ആസ്ഥാനത്തിനു നേരെയാണ് ചാവേറാക്രമണമുണ്ടായത്. രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിയമപരമായി ബാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്...
മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന് കണ്ടെത്തിയതോടെ 25-കാരന്...
വഡോദര: അനുമതിയില്ലാതെ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ചേരി പൊളിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ ഹാഷ്മുഖ് പട്ടേലിനാണ് മര്‍ദ്ദനമേറ്റത്. ജനങ്ങള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നതിന്റെ...
ജയ്പൂര്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ബാന്‍വാരി ലാല്‍ (45), മക്കളായ അജ്ജു, ഹാപ്പി, അനന്ദരവന്മാരായ അമന്, നിക്കി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മുതല്‍...
ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന...