തിരുവനന്തപുരം: വില കയറ്റം നിയന്ത്രിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു....
കൊട്ടിയുരില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ കേസില്‍ വൈദികനു പിന്നാലെ കൂടുതല്‍ പേര് അറസ്റ്റില്‍. വൈദികനെ സഹായിച്ച അഞ്ചു കന്യാസ്ത്രീകളടക്കം എട്ടു പേരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചു വെച്ചവരും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്...
ന്യൂഡല്‍ഹി: സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇതോടൊപ്പം സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ...
മലേഷ്യയിലെ ഉത്തര കൊറിയന്‍ അംബാസ്സാഡര്‍ കാങ് കോളിനോട് നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിങ് ജോങ് നാം കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ് ഉത്തരവ്. മക്കാവോയിലേക്കുള്ള...
മുംബൈ. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം ശിവസേന ഉറപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫാഡ്നാവിസ് ശിവസേനക്കെതിരില് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ശിവസേനയിലെ വിശ്വനാഥ് മഹാദേശ്വര്‍ മുംബൈ മേയറാകുമെന്ന് ഉറപ്പച്ചത്. ഇരു പാര്‍ട്ടികളും കേന്ദ്ര,സംസ്ഥാന...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ നടക്കും മാറുംമുമ്പ് വീണ്ടും യു.എസില്‍ വംശീയ ആക്രമണം. ഇന്ത്യന്‍ വംശജനായ വ്യവസായി ഹര്‍നിഷ് പട്ടേലാണ് മരിച്ചത്. സൗത്ത് കരോലിനയിലാണ് സംഭവം. കട അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഹര്നിഷിനു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് വധഭീഷണി അടക്കമുള്ളവ കണക്കിലെടുത്ത് സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ...
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ചാനലില്‍ പരാതി പറഞ്ഞ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന് റോയ് മാത്യൂവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...
മുംബൈ: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. മിനിമം ബാലന്‍സിനായി നിശ്ചയിച്ച തുക ഇല്ലെങ്കില്‍ അക്കൗണ്ടിലുള്ള തുകയുമായുള്ള അന്തരം കണക്കാക്കിയായിരിക്കും പിഴ ചുമത്തുക. 75...
തിരുവനന്തപുരം: യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിരുന്നതായി സുനി മൊഴി നല്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്...