തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. സുനിയെക്കുറിച്ചുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്...
പ്രശസ്ത തെന്നിന്ത്യന്‍ താരം അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. തമിഴ്മാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആഴ്ച്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചനം നേടിയത്. തുടര്‍ന്ന് വിജയുടെ അച്ഛനും പ്രമുഖ...
യുണൈറ്റഡ് നാഷണ്‍സ്: ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ആമിന മുഹമ്മദ് ചുമതലയേറ്റു. നൈജീരിയന്‍ മുന്‍ പരിസ്ഥിതി മന്ത്രിയാണ് ആമിന മുഹമ്മദ്. വികസന പ്രവര്‍ത്തനങ്ങളില്‍ 2012 മുതല്‍ യു.എസ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ഉപദേശകയായി...
കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശനത്തിനെതിരെ നടി ഖുഷ്ബു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ...
കൊച്ചി: അവശ്യസാധനങ്ങള്‍ക്ക് വില ഉയരുന്നതിനിടെ പാചകവാതക വിലയിലും വന്‍ വര്‍ധന. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148.50 രൂപയുമാണ് ഉയര്‍ന്നത്. സബ്സിഡിയുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്...
മലപ്പുറം: മലപ്പുറത്ത് വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി. വെള്ളിയാഴ്ച ശിവരാത്രി മഹോത്സവത്തിന് പോയ മലപ്പുറം ആലങ്കോട് പന്താവൂര്‍ മേലേപ്പുരക്കല്‍ ജാനകിയുടെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. ജാനകിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കബര്സ്ഥാന് പരാമര്‍ശത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്. മുസ്ലിംകളുടെ മയ്യത്തുകള്‍ ദഹിപ്പിക്കട്ടെയെന്നാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. 20 കോടി മുസ്ലിംകള് രാജ്യത്തുണ്ട്. ഇവരുടെയെല്ലാം മയ്യത്തുകള്‍ക്ക് കബറൊരുക്കാന്‍...
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന തീപ്പിടിത്തം അട്ടിമറിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍. മിഠായിത്തെരുവിലെ എല്ലാ തീപ്പിടിത്തങ്ങളും ഇത്തരത്തില്‍ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മോഡേണ്‍ ടെക്സ്റ്റൈല്‍സിലുണ്ടായ തീപ്പിടിത്തവും...
കൊല്ലം: കൊല്ലത്ത് സ്വകാര്യ ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന നടത്തി. കൊല്ലം മയ്യനാടുകാരായ അനീഷ്-റംസി ദമ്പതികളുടെയും ഉമയനെല്ലൂര്‍ സ്വദേശികളായ നൗഷാദ്-ജസീറ ദമ്പതികളുടെ കുഞ്ഞുങ്ങളാണ് ആസ്പത്രി അധികൃതരുടെ അനാസ്ഥയില്‍ പരസ്പരം മാറിയത്. പ്രസവത്തിനു ശേഷം...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കെല്ലിയന്‍ കോണ്‍വേ കറുത്ത വര്‍ഗക്കാരെ അപമാനിച്ചതിന്റെ ചിത്രം പുറത്ത്. കറുത്ത വര്‍ഗക്കാരുടെ പ്രതിനിധികളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കെല്ലയിന് മര്യാദയില്ലാതെ പെരുമാറിയത്. പ്രതിനിധി സംഘവുമായി ട്രംപ് സംസാരിക്കുമ്പോള്‍...