ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 23000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍...
പാലക്കാട്: ഒരേ വേദിയില്‍ വിമര്‍ശനവും മറുപടിയുമായി മന്ത്രി ഏ.കെ ബാലനും സംവിധായകന് ജോയ് മാത്യുവും. വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് മന്ത്രി എ.കെ. ബാലന് പറഞ്ഞു. പാലക്കാട്...
ലക്നോ: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ദളിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചിക്കുന്ന ബി.ജെ.പിയുടെ പുതിയ നീക്കത്തെ ശക്തമായ ഭാഷയില്‍ ഉമാഭാരതി എതിര്‍ത്തു. ബിജെപിയുടെ...
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമയായ വൃദ്ധനെ സിംഹം കടിച്ചുകീറി. സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്ഗേ ആണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. സിംഹത്തിന്റെ കൂട്ടില്വെച്ചായിരുന്നു ആക്രണം. കൂട്ടില്‍ കയറിയ...
ബാംഗളൂരു: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആര്.എസ്.എസ് അക്രമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് നടന് പ്രകാശ് രാജ്. കഠ്വ, ഉന്നാവോ കേസുകളില്‍ രാജ്യത്തെ മുതിര്‍ന്ന ബോളിവുഡ് താരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മൗനത്തെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. മുന്‍...
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിര്‍മയി ഡേ) വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് കുറ്റക്കാരനാണെന്ന് കോടതി. മുംബൈ സിബിഐ പ്രത്യേക കോടതിയാണ് രാജന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡേയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ നിയോഗിച്ചത്...
പറ്റ്ന: മുതിര്‍ന്ന ജെഡിയു നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ ഉദയ് നാരായണ്‍ ചൗധരി ജെഡിയുവില്‍ നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ചൗധരി പാര്‍ട്ടി വിട്ടത്. ദളിത്...
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗ പരിഭാഷകന് സംഭവിച്ച നാക്കുപിഴ സമൂഹമാധ്യമാങ്ങളില്‍ വൈറലാകുന്നു. ശ്രിംഖേരിയിലും ചിക്കമംഗലൂരുവിലും അമിത് ഷാ നടത്തിയ പ്രസംഗവും അതിന്റെ പരിഭാഷയുമാണ് അണികളില്‍ ചിരി പടര്‍ത്തിയത്....
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. അപസര്‍പ്പക കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ ജനപ്രിയ മുഖം സമ്മാനിച്ച എഴുത്തുകാരനായിരുന്നു പുഷ്പനാഥ്. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്....
രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്ക്കുട്ടികള്ക്കുമെതിരെ അതിക്രമങ്ങള്‍ രൂക്ഷമാകുമ്പോഴും വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് രംഗത്ത്. ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം രക്ഷിതാക്കളാണെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് പ്രതികരിച്ചു. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍...