ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.
ബറോഡ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ മറികടന്നു.
പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.
ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹന് എസ് കുന്നുമ്മലിനെ (124) കൂട്ടുപിടിച്ചാണ് സഞ്ജു സാംസണ് സെഞ്ച്വറി കുറിച്ചത്.
ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്.
മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
ഇന്ത്യന്‍ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.
നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു.
മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.
ഷാരൂഖ് ഖാന് രാജ്യദ്രോഹിയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം ആരോപിച്ചു.