ഉത്തര്‍പ്രദേശ്: സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംകളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ മജിസ്ട്രേറ്റാണ് നോട്ടീസ് അയച്ചത്. മനേകാ ഗാന്ധിയുടെ പ്രസംഗത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തുന്നു. രാഹുല്‍ ഗാന്ധി ഈ മാസം 17-നും പ്രിയങ്ക 20, 21 തിയ്യതികളിലും വയനാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 16-ന് കേരളത്തിലെത്തുന്ന...
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡി. ബാബുപോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒമ്പത് മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ്...
ഡിഗ്രി വിവാദത്തില്‍ മുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയില്‍ മത്സരിക്കാനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചതോടെയാണ് ബിജെപിക്കെതിരെ സര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലന്‍സ് കമ്മീഷന് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു. ഹോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയില്‍...
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ബോണ്ട് വഴി കിട്ടുന്ന സംഭാവനയെ കുറിച്ചുളള വിവരം മെയ് 30നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രിംകോടതി. മെയ് 15 വരെ കിട്ടുന്ന സംഭാവനയുടെ വിവരങ്ങളാണ് നല്‍കേണ്ടത്. അസോസിയേഷന് ഓഫ് ഇലക്ടറല്‍...
ന്യൂഡല്‍ഹി: തനിക്ക് ബിരുദം യോഗ്യതയില്ലെന്ന് തുറന്നുസമ്മതിച്ച് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനി നാമനിര്‍ദ്ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ, കേന്ദ്രനേതാക്കളുടെ വിദ്യാഭ്യാസയോഗ്യത ചര്‍ച്ചയായ സമയങ്ങളില്‍ സ്മൃതി...
ലഖ്നൗ: സ്മൃതി ഇറാനിയുടെ ‘വലംകൈ’ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമേത്തിയില്‍ സ്മൃതിയുടെ പ്രധാനപ്പെട്ട സഹായികളിലൊരാളായ രവി ദത്ത് മിശ്രയാണ് കോണ്‍ഗ്രസ്സിലേക്കെത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത്...
ലക്നൗ: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. യോഗിയുടെ പരാമര്‍ങ്ങളുള്ള ദൃശ്യങ്ങള്‍ നീക്കണമെന്നും നമോ ടിവിക്കെതിരെ നടപടിയെടുക്കണമെന്നും...
പി.എം.സാദിഖലി രാമക്ഷേത്രം, ഏകസിവില്‍കോഡ്, വകുപ്പ് 370 റദ്ദാക്കല്‍ തുടങ്ങിയ വിവാദ അജണ്ടകള്‍ക്ക് പുറമേ ആപത്കരമായ ചില പുതിയ കാര്യങ്ങള്‍ കൂടി ബിജെപി അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിജയിച്ചു വന്നാല്‍ ഇവ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മാന്‍ഡേറ്റുണ്ടെന്ന് വരുത്തി...