ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട പാക് ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മക്കും ഭാര്യക്കും പാകിസ്താന് വിസ അനുവദിച്ചു. പാക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. വിസ അപേക്ഷ ലഭിച്ചതായി പാക് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു....
കൊച്ചി: വ്യാജരേഖ ചമച്ച കുറ്റത്തിന് നടന് ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. ഒന്നര കോടി രൂപയോളം വില വരുന്ന ആഢംബര കാര്‍ വ്യാജവിലാസത്തില്‍...
മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഗുജറാത്തിലെ വിജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഹാരാര്‍പ്പണം നടത്തണമെന്ന് ശിവസേന പാര്‍ട്ടി പത്രമായ സാംനയിലൂടെ പരിഹസിച്ചു. മുഖ്യപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിച്ചത്....
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗര്‍ ഉള്‍പ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ എട്ടിന് ആരംഭിച്ച ഉപതെരഞ്ഞെടുപ്പില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്.കെ നഗറില്‍ 256 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ്...
കട്ടക്ക്: ബാരാബതി സ്റ്റേഡിയത്തില്‍ ഇന്ത്യ 93 റണ്‍സിന്റെ മെഗാ ജയം. ടി 20 ക്രിക്കറ്റിലെ ഉഗ്ര വിജയവുമായി രോഹിത് ശര്‍മയുടെ ഇന്ത്യ മൂന്ന് മല്‍സര പരമ്പരക്ക് ഗംഭീര തുടക്കമിട്ടു. മൂന്ന് വിക്കറ്റിന് ഇന്ത്യ നേടിയ...
മാഡ്രിഡ്: എല്‍ ക്ലാസിക്കോക്ക് ഇനി കേവലം രണ്ട് നാള്. നാളെ കഴിഞ്ഞ് മറ്റന്നാള്‍ ഇന്ത്യന്‍ സമയം വൈകീട്ട് മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുന്ന പോരാട്ടം ആസ്വദിക്കാന്‍ ലോക ഫുട്ബോള്‍ കാത്തിനില്ക്കുമ്പോള് റയല്‍ മുന്നിരക്കാരന് കരീം...
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പൊയ്മുഖങ്ങള്‍ നിനച്ചിരിക്കാതെ അഴിഞ്ഞുവീഴുന്നതുകണ്ട് ഊറിച്ചിരിക്കുകയാണിപ്പോള്‍ കേരള ജനത. സര്‍ക്കാരുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്നും ഇന്നലെയുമായി പുറത്തുവന്ന രണ്ടു സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെ വിശ്വസിച്ചേല്പിച്ച അധികാരം രാഷ്ട്രീയ ലാക്കിനുവേണ്ടി ദുരുപയോഗം ചെയ്തതായാണ് ജനങ്ങള്‍...
ഉത്തര കൊറിയ അക്ഷരാര്‍ത്ഥത്തില്‍ ആണവ ശക്തിയായെന്ന് തെളിയിക്കുന്നതാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പരീക്ഷണം. ഓരോ പരീക്ഷണം കഴിയുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികള്‍ നല്കുന്ന താക്കീതും ഭീഷണിയുമൊന്നും വിലപ്പോകുന്നില്ല. കനത്ത പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പേരില്‍ മോദി സര്‍ക്കാറിന്റെ മറ്റൊരു തള്ള് കൂടി പൊളിയുന്നു. നോട്ട് നിരോധനത്തോടെ ജമ്മുകശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. എന്നാല്‍ വടക്കു കിഴക്കന്‍...
റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി...