ലോകവ്യാപകമായി റിലീസ് ചെയ്ത ആര് ആര് ആര് തിയേറ്ററില്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനപ്പുറം കളക്ഷനിലും ജൈത്ര യാത്ര തുടരുകയാണ് .
നിലവിലെ റെയില്‍വേ സംവിധാനം കൂടി താളം തെറ്റിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും നേതാക്കള്‍ അറിയിച്ചു.
വിവിധ ഇടങ്ങളില്‍ ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തപ്പോഴാണ് പാര്‍ട്ടി പരിപാടിക്ക് തൊഴിലാളികള്‍ വേദിയൊരുക്കുന്നത്.
ഒരുവേള കരിയര്‍ അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിച്ചുവെന്നും ബ്രൈറ്റനിലെ സസക്സ് സര്‍വ്വകലാശാലാ കാമ്പസിലെ തന്റെ ഔദ്യോഗിക ഓഫീസില്‍ നിന്ന് ചന്ദ്രികയ്ക്ക് അനുവദിച്ച വെര്‍ച്വല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണ വില ഇന്നും കുറഞ്ഞു.ഇന്ന് 160 രൂപ കുറഞ്ഞ് പവന് 38,200 രൂപയായി.ഗ്രാമിന് 20 രൂപ കുറഞ്ഞ് 4775 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് 200 രൂപ കുറഞ്ഞിരുന്നു.20 ദിവസത്തിനിടെ 2400 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്.വരും...
പാഴായത് 3.84 കോടി,മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍ പണിത സ്കൂള്‍ കെട്ടിടം നിര്‍മാണത്തിലെ അപാകത മൂലം പൊളിക്കേണ്ടി വരുന്നത് വലിയ നാണക്കേടായിരിക്കുകയാണ്.
നാട്ടുകാര്‍ എത്തിയതോടെ ടെറസില്‍ നിന്ന് താഴെ ഇറങ്ങിയ ഇയാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി പറഞ്ഞു.
ഡീസല്‍ ലീറ്ററിന് 74 പൈസയും പെട്രോളിന് ലീറ്ററിന് 87 പൈസയുമാണ് വര്‍ധിക്കുക.
അവരുടെ പേരുകള്‍ വെട്ടി കളയുന്നതിന് ഇന്ത്യ ഗവണ്മെന്റ് കൂട്ടുനില്‍ക്കുന്നത് ചരിത്രത്തെ തന്നെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇ. ടി ചൂണ്ടിക്കാട്ടി.