പ്രശസ്ത സംഗീത സംവിധായകന് എആര്‍ റഹ്മാന് ഇന്ന് അമ്പതാം പിറന്നാള്‍. 1967-ല്‍ തമിഴ്നാട്ടിലാണ് അദ്ദേഹം ജനിച്ചത്. അന്തരിച്ച സംഗീതസംവിധായകന് ആര്‍കെ ശേഖറിന്റെ മകനാണ്. റഹ്മാന് ഒമ്പതുവയസ്സുള്ളപ്പോഴാണ് ആര്‍കെ ശേഖര്‍ മരിക്കുന്നത്. അച്ഛന്റെ സംഗീതപാരമ്പര്യമാണ് റഹ്മാനെ സംഗീതത്തിന്റെ വഴികളിലേക്ക്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്‍ എഐഎഡിഎംകെ നേതാവ് ശശികല നടരാജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശശികലയെ മാറ്റി ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാറിനെ മത്സരിപ്പിക്കണമെന്നും...
ബാംഗളൂരുവില്‍ പുതുവര്‍ഷത്തലേന്ന് പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. സംഭവത്തിനേക്കാള് വേദനിപ്പിക്കുന്നത് സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളാണെന്ന് പോസ്റ്റില്‍ മഞ്ജു പറയുന്നു....
മുംബൈ: പ്രശസ്ത ചലച്ചിത്രതാരം ഓംപുരി അന്തരിച്ചു. 66വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളായി കലാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, പഞ്ചാബി,കന്നഡ,മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പുരാവൃത്തം, ആടുപുലിയാട്ടം,സംവല്‍സരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു....
തൊടുപുഴ: ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എംഎം മണിക്ക് കായികമേളയും കലോത്സവവും തമ്മില്‍ മാറിപ്പോയി. മന്ത്രിയുടെ പ്രസംഗത്തില്‍ കായികമേളക്ക് ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു. ഇന്ത്യ കായിക രംഗത്ത് വട്ടപ്പൂജ്യമാണെന്ന് മണി പറഞ്ഞു. ‘പിടി...
ലണ്ടന്‍: മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ‘മെസെന്ററി’ എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇതൊരു ഒറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ...
വാഷിങ്ടണ്‍: ഒബാമകെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അമേരിക്കയില്‍ അതേപടി നിലനിര്‍ത്താന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രമം. തന്റെ സ്വപ്നപദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിക്കാത്ത ഒബാമ ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കളുമായി കൂടികാഴ്ച...
ഹരാരെ: വരള്‍ച്ചയും എല്‍ നിനോ പ്രതിഭാസത്താലും ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നു രാജ്യം വരള്‍ച്ചയിലേക്കു നീങ്ങിയതാണ് ഭക്ഷ്യക്ഷാമത്തിനു വഴിതെളിച്ചത്. രണ്ട് വര്‍ഷം നീണ്ടു നിന്ന എല്‍നിനോ പ്രതിഭാസം ദക്ഷിണ ആഫ്രിക്കന്‍...
കോതമംഗലം:തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഞായപ്പിള്ളി മുടിയുടെ താഴ്ഭാഗത്ത് ഭരണിക്കുഴിയില് നാലംഗ സംഘത്തിനു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കാട്ടാന ആക്രമിച്ചു കൊന്നതെന്ന് സംശയിക്കുന്ന സംഘത്തിലൊരാളുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തു. നായാട്ടിനെത്തിയതാണ് നാലംഗ സംഘമെന്നാണ് പ്രാഥമിക വിവരം....
കോഴിക്കോട്: ഇസ്ലാമിക പ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ പൊലീസിന്റെ കടന്നു കയറ്റം തുടരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പീഡിപ്പിക്കുന്നത് വിവാദമായതോടെ സംഘ്പരിവാര്‍ അജണ്ടക്കൊത്ത് തുള്ളാന്‍ പൊലീസിനെ വിടില്ലെന്ന് ഭരണ നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും ന്യൂനപക്ഷ വേട്ട...