പത്തനംതിട്ട: ശബരിമല ആചാര സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ആത്മഹുതിക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രയാര്‍ യോഗത്തില്‍...
മുംബൈ: ബോളിവുഡ് നടി കങ്കണ റാണൗത്ത് പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി യുവനടന് രംഗത്ത്. കങ്കണയുടെ മുന്കാമുകന് കൂടിയായ നടന് അധ്യയാന്‍ സുമനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ കങ്കണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന് അധ്യയാന്‍ സുമന് ആരോപിച്ചു....
കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിക്ക് കൃത്യമായ അജണ്ടയെന്ന് നടന് ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ബാബുരാജ് പറഞ്ഞു. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണവരുടെ ഉദ്ദേശം. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല...
കോഴിക്കോട്: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭാ എന്‍.ഡി.എ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത സമിതി യോഗത്തിലാണ് തീരുമാനമായത്. എന്‍.ഡി.എ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. അതേസമയം, ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന്...
തിരുവനന്തപുരം: മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെയാണ്...
മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിബന്ധനയുമായി എസ്ബിഐ. ഇന്റര്‍നെറ്റ് ബാങ്കിങിന് തങ്ങളുടെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയ നിബന്ധന. ഡിസംബര്‍ ഒന്നിന് മുമ്പ് ബാങ്ക് ഉപഭോക്താക്കള്‍ അതത് ബാങ്ക് ശാഖകളില്‍ മൊബൈല്‍...
ന്യൂഡല്‍ഹി: മീടൂ ക്യാമ്പെയിനില്‍ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന. മീടൂ ക്യാമ്പെയിനില്‍ വിദേശ മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എം.ജെ അക്ബറിനെതിരെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു....
അമരാവതി: തിത്ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേന്ദ്രസഹായം തേടി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ 1200 കോടി രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇടക്കാല ആശ്വാസമായാണ് 1200 കോടി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വീട്ടമ്മക്കും മകനും ഭര്‍ത്തൃവീട്ടുകാരുടെ ക്രൂര മര്‍ദനം. കോഴിക്കോട് സ്വദേശിനിയായ ഷൈനിയെയും മകനെയുമാണ് ആക്രമിച്ചത്. ജീവനാംശം ആവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ സ്വദേശിയായ ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ ധര്‍ണയിരുന്നതിനാണ് ഷൈനിയുടെ ഭര്‍ത്തൃവീട്ടുകാര്‍ ഇരുവരെയും മര്‍ദിച്ചത്. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന...
ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്‍ ഒരാളാണ് എം.എന്‍ പാലൂര്. കാല്പനികതയുടെ തെളിനിലാവിന് പകരം പരുക്കന്‍ജീവിതത്തിന്റെ പകര്‍ന്നാട്ടം കവിതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര് രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ മറ്റു കവികളില്‍ നിന്ന് വ്യത്യസ്തമായ ആശയമണ്ഡലവും സാമൂഹിക...