പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഭരണകൂട ഭീകരതയുടേയും വംശവെറിയുടേയും ഇരകളായി മ്യാന്മറില്നിന്ന് ആട്ടിയോടിക്കപ്പെട്ട ആരോരുമില്ലാത്ത റോഹിന്‍ഗ്യന്‍ ജനത ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അലയുകയാണ്. ഒരിറ്റ് ദാഹജലത്തിനു പോലും നിവൃത്തിയില്ലാതെ ലോക സമൂഹത്തിന്റെ ദയാദാക്ഷിണ്യത്തിനുവേണ്ടി കെഞ്ചുന്ന...
മലപ്പുറം അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പെരിന്തല്‍മണ്ണ നഗരത്തിലുണ്ടായ സംഭവങ്ങള്‍ കേരളത്തിലെ സമാധാനകാംക്ഷികളായ ജനങ്ങളെയാകെ വേദനിപ്പിക്കാന്‍ പോന്നതാണ്. സംസ്ഥാനം ഭരിക്കുന്ന പ്രധാനപ്പെട്ട കക്ഷിയുടെ അണികളും അവരുടെ പോഷക സംഘടനാപ്രവര്‍ത്തകരുമാണ്...
ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ...
ന്യൂഡല്‍ഹി: സുപ്രീം കോടതിയല്ല പരമാധികാര കോടതിയെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഭരണഘടന സുപ്രീം കോടതിക്ക് പരമാധികാരം നല്‍കുന്നില്ല. പക്ഷേ ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമെല്ലാം സുപ്രീം കോടതി ഈ അധികാരം സ്വമേധയാ ഉപയോഗിക്കുകയാണെന്നും...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്...
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരമാണ് ഇതു വഴി കൈവന്നിട്ടുള്ളത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്...
രാജ്യസുരക്ഷയുടെ ഭാഗമായി മദ്ധ്യേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി ചരക്കുകള്‍ കൊണ്ടുവരുന്നതിന് വിമാന കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം അമേരിക്ക ഏര്‍പ്പെടുത്തി. യു.എസ് ഗതാഗത സുരക്ഷ ഭരണകൂടത്തിന്റെ (ടി.എസ്.എ-Transportation Security Administration) കീഴിലാണ്...
ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സബ്സിഡികള്‍ക്ക് വേണ്ടി മാത്രമാണോ അതോ മറ്റ് കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ ആകുമോയെന്ന് നിശ്ചയിക്കണമെന്നും കോടതി...
തിരുവനന്തപുരം: ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈമാറാന്‍ സി.ബി.ഐ പൊലീസിന് കത്ത് നല്കി. കേസ് അന്വേഷിച്ചിരുന്ന അസി.കമ്മീഷണര്‍ക്കാണ് കത്ത് നല്‍കിയത്. ഫയലുകള്‍ നാളെ കൈമാറുമെന്നാണ് സൂചന. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. അതേസമയം...
ബത്ലഹേമിലെ ഫലസ്തീനിയര്‍ സ്കൂളുകള്‍ക്കുനേരെ ഇസ്രായേലികളുടെ ആക്രമണം. സ്കൂളില്‍ ക്ലാസ്മുറികളുടെ വാതിലുകളും മറ്റു സാധനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തുവെന്ന് ഫലസ്തീന് ആന്റി സെറ്റില്‍മെന്റ് കമ്മിറ്റി അംഗമായ ഹസ്സന് ബ്രേജിയ പറഞ്ഞു. നേരത്തെ ഇസ്രായേല്‍ തൊഴിലാളികള്‍ സ്കൂളിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു....